പ്ലസ്‌ വൺ പ്രവേശനം : അപേക്ഷകർ 4,58,773 ;



തിരുവനന്തപുരം ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചത്‌ 4,58,773 കുട്ടികൾ. കൂടുതൽ അപേക്ഷ മലപ്പുറത്താണ്‌ –- 80,764. എസ്‌എസ്‌എൽസി ജയിച്ചവരിൽ 4,22,497 പേർ പ്ലസ്‌ വൺ പ്രവേശനത്തിന്‌ അപേക്ഷിച്ചപ്പോൾ സിബിഎസ്‌സി സിലബസ്‌ പഠിച്ച 24,350 പേർ തുടർപഠനം പൊതുവിദ്യാലയത്തിലാകാൻ അപേക്ഷിച്ചിട്ടുണ്ട്‌. ഐസിഎസ്‌ഇ സിലബസ്‌ പഠിച്ച 2627 പേരും മറ്റ്‌ സിലബസുകളിൽനിന്ന്‌ 8299 പേരും അപേക്ഷകരിലുണ്ട്‌. പത്താംക്ലാസ്‌ പഠിച്ച ജില്ല മാറി പ്ലസ്‌ വൺ പ്രവേശനത്തിന്‌ അപേക്ഷിച്ചത്‌ 42,413 പേരാണ്‌. സ്‌പോർട്‌സ്‌ ക്വോട്ടയിൽ ആദ്യഘട്ട അപേക്ഷാ നടപടികൾ 4262 പേർ പൂർത്തിയാക്കി. ഇതിൽ 1250 അപേക്ഷ സ്‌പോർട്‌സ്‌ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്‌. സ്‌പാർട്‌സ്‌ ക്വോട്ടയിൽ അപേക്ഷാ നടപടികൾ പൂർണമാക്കാൻ 14 വരെ സമയമുണ്ട്‌.  പ്ലസ്‌ വൺ അപേക്ഷകരിൽ ഒരു ലക്ഷത്തിലേറെപ്പേർ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലേക്കും അപേക്ഷ നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News