അന്താരാഷ്ട്ര ട്രേഡ്‌ യൂണിയൻ 
കോൺഫറൻസ്‌ സമാപിച്ചു

റോമിൽ നടന്ന അന്താരാഷ്ട്ര ട്രേഡ്‌ യൂണിയൻ കോൺഫറൻസിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി 
എളമരം കരീം എംപി മറ്റു പ്രതിനിധികൾക്കൊപ്പം


റോം ഇറ്റലിയിലെ റോമിൽ നടന്ന അന്താരാഷ്ട്ര ട്രേഡ്‌ യൂണിയൻ കോൺഫറൻസ്‌ സമാപിച്ചു. സൈപ്രസിൽനിന്നുള്ള പാംപിസ്‌ കിറിറ്റ്‌സിസിനെ ലോക ട്രേഡ്‌ യൂണിയന്‍ നൂറുകണക്കിന്‌ എൽഡിഎഫ്‌ പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ ആവേശമേറ്റി. ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ടിയു) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൈക്കിൾ എംസ്വാണ്ടെൽ മക്വാബിയ പുതിയ പ്രസിഡന്റ്‌. 2005 മുതൽ മൂന്നുതവണ ജനറൽ സെക്രട്ടറിയായിരുന്ന ജോർജ്‌ മാവറികോസിനെ ഓണററി പ്രസിഡന്റായും തെരഞ്ഞെടുത്തു. ക്യൂബ, പലസ്തീൻ, ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾക്ക്‌ ഐക്യദാർഢ്യമറിയിക്കുന്ന പ്രമേയങ്ങള്‍ ത്രിദിന സമ്മേളനം പാസാക്കി. നൂറിലധികം രാജ്യത്തുനിന്നായി 400 പ്രതിനിധികൾ പങ്കെടുത്തു. ആഗോളതലത്തിൽ കുത്തകമുതലാളിത്തത്തിനെതിരായ കൂട്ടായ സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകിയെന്ന്‌ ഇന്ത്യയിൽനിന്ന്‌ സിഐടിയു പ്രതിനിധിയായി പങ്കെടുത്ത സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. മുതലാളിത്തവിരുദ്ധ ചേരി കൂടുതൽ ശക്തമാക്കാനും  പുതിയ ഭരണക്രമം സ്ഥാപിക്കാനും തൊഴിലാളിവർഗ പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ്‌ കെ ഹേമലത, നേതാക്കളായ ദേബ് റോയ്, ആനന്ദി സാഹ, പ്രശാന്ത് നന്ദി ചൗധരി എന്നിവരും പങ്കെടുത്തു. ഇന്ത്യയിൽനിന്ന്‌ 15 സിഐടിയു പ്രതിനിധികൾ ഓൺലൈനായും പങ്കെടുത്തു. Read on deshabhimani.com

Related News