ലൈഫ്‌ ഭവന പദ്ധതിയിൽ 7,67,707 പുതിയ അപേക്ഷകർ



ലൈഫ്‌ ഭവന പദ്ധതിയിൽ പുതിയ 7,67,707 അപേക്ഷകർ. ഇതിൽ 5,38,517 പേർ ഭൂമിയുള്ളവരാണ്‌. 2,29,190 പേർ ഭൂമിയും വീടുമില്ലാത്തവരും‌. ബുധനാഴ്‌ചയാണ്‌ അവസാന തീയതി. അർഹരെ കണ്ടെത്തി തദ്ദേശഭരണ സ്ഥാപനങ്ങൾ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ലൈഫ്‌ പദ്ധതി ഒന്ന്‌, രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളിലായി 2,26,002 വീട്‌ നിർമിച്ചു. തുടർന്നാണ്‌‌ അപേക്ഷിക്കാൻ വിട്ടുപോയവർക്ക്‌ അവസരം നൽകിയത്‌‌. ഇതിനായി വിശദ മാർഗനിർദേശവും പുറപ്പെടുവിച്ചു. ബുധനാഴ്‌ചയ്‌ക്കുശേഷം പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കും. തുടർന്ന്‌ പരിശോധന നടത്തും. അപേക്ഷകർ നിലവിൽ താമസിക്കുന്നിടത്ത്‌‌ എത്തിയാകും പരിശോധന. പിന്നീട്‌ കരട്‌ പട്ടിക പ്രസിദ്ധീകരിക്കും. അപ്പീൽ നൽകാനും അവസരമുണ്ട്‌. രണ്ട്‌ ഘട്ടത്തിൽ അപ്പീൽ നൽകാം. ബ്ലോക്ക്‌/ നഗരസഭാ തലത്തിലും  കലക്ടർ തലത്തിലും.പഞ്ചായത്തുകളിലുള്ളവർ ഒന്നാം അപ്പീൽ നൽകേണ്ടത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കൺവീനറായ സമിതിക്കാണ്‌.  മുനിസിപ്പാലിറ്റിയിലുള്ളവർ അപ്പീൽ  നൽകേണ്ടത്‌ മുനിസിപ്പൽ സെക്രട്ടറി കൺവീനറായ സമിതിക്കാണ്‌. രണ്ടാം അപ്പീൽ നൽകേണ്ടത്‌ കലക്ടർക്കാണ്‌. ഗ്രാമ/വാർഡ്‌ സഭ വിളിച്ച്‌ പട്ടിക സമർപ്പിച്ച്‌ അനർഹരെ ഒഴിവാക്കിയാണ്‌‌ പട്ടിക അന്തിമമാക്കുക. Read on deshabhimani.com

Related News