തപാൽ പണിമുടക്ക്‌ : ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എഫ്എസ്ഇടിഒ



കൊച്ചി തപാൽമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ 10ന്‌ തപാൽ– -ആർഎംഎസ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന്‌ ഐക്യദാർഢ്യവുമായി എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി ജില്ല–താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി അംഗം എൽ മാഗി, കെഎസ്ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ വി ബെന്നി, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡയന്യൂസ് തോമസ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ, ട്രഷറർ കെ വി വിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News