പുഴ പുറമേ ശാന്തം , ആഴം 30 അടിയിലേറെ ; മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ



പിറവം ആഴവും അടിയൊഴുക്കും അറിയാതെ പിറവം പുഴയിലിറങ്ങുന്നവരുടെ അശ്രദ്ധയ്‌ക്ക് ജീവന്റെ വിലയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ മണീട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥിരം അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പുറമേ ശാന്തമെങ്കിലും അടിയൊഴുക്കും ചുഴികളും ശക്തമായ മൂവാറ്റുപുഴയാറിന്റെ പിറവം മേഖലയിൽ അപകടങ്ങൾ പതിവാകുന്നുണ്ട്. മണൽപ്പരപ്പിന്റെ ശാന്തത വെള്ളത്തിലിറങ്ങിയാൽ ഉണ്ടാകില്ല. 20 മുതൽ 30 അടിവരെയാണ് പിറവം മേഖലയിലെ ശരാശരി ആഴം. ഇതൊന്നും അറിയാതെ മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരാണ് അപകടത്തിന്‌ ഇരയാകുന്നവരിലേറെയും. കഴിഞ്ഞ തിങ്കളാഴ്ച തമ്മാനിമറ്റം കടവിൽ കിഴക്കമ്പലം സ്വദേശി മുങ്ങിമരിച്ചതാണ്‌ അവസാനത്തേത്. കഴിഞ്ഞമാസം നെച്ചൂർ കടവിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മാമ്മലശേരി പയ്യാറ്റിക്കടവിൽ കുളിക്കാനിറങ്ങിയ ഏറ്റുമാനൂർ സ്വദേശിയും മുങ്ങിമരിച്ചിരുന്നു. രണ്ടുമാസംമുമ്പ് പാഴൂർ ശിവരാത്രി മണപ്പുറത്ത്‌ ബലിയിടാനെത്തിയ ഇരുപത്തഞ്ചംഗസംഘത്തിലെ നാലുപേരാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. എരൂർ സൗത്ത് സ്വദേശി മരിച്ചു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കടവുകളിൽ ആളുകൾ എത്തുന്നത് സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ട്. Read on deshabhimani.com

Related News