അവൻ മാത്രമല്ല; അവളും വേണം ; ബില്ലിൽ നിർണായക ഭേദഗതി



തിരുവനന്തപുരം ലിംഗതുല്യതയ്‌ക്കായുള്ള വിവിധ നടപടികളുടെ ഭാഗമായി സുപ്രധാനമായ ഭേദഗതിയോടെ നിയമസഭ ബിൽ പാസാക്കി. കേരള ഹൈക്കോടതി സർവീസസ് (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബില്ലിലാണ്   ‘ഷി’   (അവൾ) എന്നപദം പുതുതായി ഉൾപ്പെടുത്തിയത്. നേരത്തേ ജീവനക്കാർ വിരമിക്കുന്നതു സംബന്ധിച്ച വകുപ്പിൽ  ‘ഹി’  (അവൻ) എന്ന് മാത്രമാണുണ്ടായിരുന്നത്. വിരമിക്കൽ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തിൽ ‘ഹി’ എന്ന വാക്കിന് മുമ്പായി ‘ഷി’ എന്ന വാക്ക് കൂട്ടിച്ചേർത്ത് ‘ഷി ഓർ ഹി’  എന്നാക്കി. നിലവിലുള്ള ‘ജനറൽ ക്ലോസസ് ആക്ട്‌’ പ്രകാരം ‘ഹി’ എന്നുമാത്രം ഉപയോഗിച്ചാൽ അതിൽ പുരുഷനും സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സർക്കാരിന്റെ സ്ത്രീശാക്തീകരണ സമീപനത്തിന്റെ ഭാഗമായാണ് ഭേദഗതി വരുത്തിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മാറ്റം വാക്കിൽ മാത്രമല്ലെന്നും സമൂഹത്തിനുള്ള സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News