നവോത്ഥാന ഗ്രാഫിറ്റി 
ചിത്രരചനയ്‌ക്ക്‌ തുടക്കം



കൊച്ചി വൈപ്പിൻ ഫോക്‌ലോർ ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള നവോത്ഥാന ഗ്രാഫിറ്റി ചിത്രരചനയ്‌ക്ക്‌ തുടക്കമായി. ‘കേരള നവോത്ഥാനം വൈപ്പിൻകരയുടെ സംഭാവന’ എന്ന വിഷയത്തിലുള്ള ചിത്രരചന മുൻമന്ത്രി എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. കൊച്ചി ബിനാലെയും വൈപ്പിൻ ഫോക്‌ലോർ ഫെസ്‌റ്റും ചേർന്ന്‌ വലിയൊരു കലാമേളയായി മാറുമെന്ന്‌ എം എ ബേബി പറഞ്ഞു.  കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. കോളേജ്‌ പ്രിൻസിപ്പൽ ഇൻചാർജ്‌ കെ എ വിനീഷ്‌, എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രസികല പ്രിയരാജ്‌, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, എംജി സർവകലാശാല സെനറ്റ്‌ അംഗം എൻ എസ്‌ സൂരജ്‌, കെ കെ ഉണ്ണിക്കൃഷ്‌ണൻ, എം സി ഉണ്ണിക്കൃഷ്‌ണൻ, ഡാൽബിൻ ഡികുഞ്ഞ, വി ആർ മിഥിന, കെ എസ്‌ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ്‌ ജേതാവ്‌ രാജി എളങ്കുന്നപ്പുഴ നാടൻപാട്ടും നന്ദകുമാർ സോപാനസംഗീതവും അവതരിപ്പിച്ചു. സഹോദരൻ അയ്യപ്പൻ, പി കെ ബാലകൃഷ്‌ണൻ, ദാക്ഷായണി വേലായുധൻ തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈപ്പിൻമുതൽ മുനമ്പംവരെ മതിലുകൾ, വീടുകൾ, തിയറ്റർ, കോളേജ്‌ എന്നിവിടങ്ങളിലാണ്‌ ചിത്രങ്ങൾ വരയ്‌ക്കുന്നത്‌. മനു മോഹൻ, ബിന്ദു അനിരുദ്ധൻ, ജബിൻ ഔസേപ്പ്‌, ആദിത്ത്‌ ദയാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ രചന. Read on deshabhimani.com

Related News