കൊടകര കുഴൽപ്പണം : ഇഡി വീണ്ടും സാവകാശംതേടി



കൊച്ചി ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ നിലപാടറിയിക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഹൈക്കോടതിയിൽ വീണ്ടും സാവകാശം തേടി. നാലുമാസത്തിനിടെ മൂന്നാംതവണയാണ് ഇഡി സാവകാശം തേടുന്നത്. ജൂൺ ഒന്നിന് ഫയൽചെയ്ത ഹർജി നാലിന് പരിഗണിച്ചപ്പോൾ ഇഡി ഒരാഴ്ച സാവകാശംതേടി. ജൂൺ 23ന് കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്ചകൂടി കോടതി അനുവദിച്ചു. കഴിഞ്ഞ ദിവസം കേസ്‌ വീണ്ടും പരിഗണിച്ചപ്പോൾ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും രണ്ടാഴ്ചകൂടി സമയം വേണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇഡിയുടെ അന്വേഷണഹർജി പരിഗണനയിലിരിക്കെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കുഴൽപ്പണക്കേസിൽ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കുറ്റകൃത്യത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിരീക്ഷിച്ചിരുന്നു. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ്‌ സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാലിന്റെ പരിഗണനയിലുള്ളത്. Read on deshabhimani.com

Related News