വ്യവസായവകുപ്പ്‌ പദ്ധതി അവലോകനത്തിന്‌ പോർട്ടൽ



തിരുവനന്തപുരം വ്യവസായ, -കയർ വകുപ്പുകളുടെ പദ്ധതി അവലോകന‌ത്തിന്‌ വെബ്‌ പോർട്ടൽ ആരംഭിച്ചു. വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, നടപ്പാക്കുന്ന പ്രധാന പദ്ധതികൾ, ഘടക പ്രവൃത്തികളുടെ നടത്തിപ്പ് പുരോഗതി തുടങ്ങിയവ പോർട്ടലിൽ ലഭ്യമാകും. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഓരോ പദ്ധതിയുടെയും സാമ്പത്തിക, ഭൗതിക പുരോഗതിയും നേട്ടങ്ങളും www.pms.industry.kerala.gov.in എന്ന  പോർട്ടലിൽ നിരീക്ഷിക്കാം. പദ്ധതി നടത്തിപ്പിലെ ബുദ്ധിമുട്ടുകളും പരാതികളും പരിഹരിക്കാനുമാകും. പദ്ധതിയുടെ ഫോട്ടോയും വീഡിയോയും സഹിതം പോർട്ടലിലേക്ക്‌ നൽകാനും വിശകലനം ചെയ്യാനും മൊബൈൽ ആപ്പും ഒരുക്കി. ഡിജിറ്റൽ സർവകലാശാലയാണ് ഓൺലൈൻ ഡിജിറ്റൽ പ്രോജക്ട് മോണിറ്ററിങ്‌ സംവിധാനം രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്നത്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്യം, കെ–- ബിപ്‌ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ, കയർ ഡയറക്ടർ വി ആർ വിനോദ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, റിയാബ് മെമ്പർ സെക്രട്ടറി കെ പത്മകുമാർ, കെ–- ബിപ്‌ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്‌ സൂരജ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News