സർവകലാശാല ബിൽ : ആശയക്കുഴപ്പം തീരാതെ 
കോൺഗ്രസ്‌



തിരുവനന്തപുരം സർവകലാശാല ബിൽ ചർച്ചയ്‌ക്കെടുക്കുമ്പോൾ എന്ത്‌ നിലപാട്‌ എടുക്കുമെന്നതിൽ ആശയക്കുഴപ്പം തീരാതെ കോൺഗ്രസ്‌. ഗവർണറെ സഭയിൽ പരസ്യമായി അനുകൂലിക്കാനാകില്ല. ഈ വിഷയത്തിൽ മുസ്ലീംലീഗ്‌ നിലപാട്‌ കടുപ്പിക്കുകകൂടി ചെയ്‌തതോടെ ആശങ്കയിലാണ്‌ കോൺഗ്രസ്‌.  ബില്ലിനെ പൂർണമായി എതിർത്താൽ, തങ്ങളുടെ അഭിപ്രായം തുറന്ന്‌ പറയുമെന്ന്‌ മുസ്ലീംലീഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളാണ്‌ കോൺഗ്രസ്‌ ആലോചിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌  ബിൽ അവതരണ വേളയിൽ അഡ്വക്കറ്റ്‌ ജനറലിനെ വിളിച്ചുവരുത്തണമെന്ന ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷ അംഗം പി സി വിഷ്‌ണുനാഥ്‌ സ്പീക്കർക്ക്‌ കത്ത്‌ നൽകിയത്‌. അവസാന നിമിഷത്തിൽ ഇത്തരമൊരാവശ്യം നടപ്പാക്കാനാകില്ലെന്ന്‌ കോൺഗ്രസിനറിയാം. എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടി സഭയിൽ ബഹളമുണ്ടാക്കുകയാണ്‌ ലക്ഷ്യം. ബുധനാഴ്‌ച രാവിലെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽവെച്ച്‌ മുസ്ലീം ലീഗ്‌ നേതാക്കളുമായി ഉഭയകക്ഷിചർച്ച നടക്കും. Read on deshabhimani.com

Related News