സെക്രട്ടറിയറ്റിലെ തീപിടിത്തം : 2 സാമ്പിളിന്റെ ഫോറൻസിക്‌ റിപ്പോർട്ട്‌ കൈമാറി



സ്വന്തം ലേഖകൻ സെക്രട്ടറിയറ്റ്‌ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്ത കേസിൽ ഫോറൻസിക്‌ പരിശോധനയ്‌ക്കയച്ച 45 സാമ്പിളിൽ രണ്ടെണ്ണത്തിന്റെ റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു. കത്തിയ ഇലക്‌ട്രിക്കൽ വയറുകളുടെ റിപ്പോർട്ടാണ്‌ ഫോറൻസിക്‌ വിഭാഗം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നിൽ സമർപ്പിച്ചത്‌. ഫാൻ, സ്വിച്ചുകൾ, കത്തിയ പേപ്പറുകൾ തുടങ്ങിയ 43 സുപ്രധാന സാമ്പിളിന്റെ പരിശോധന പൂർത്തിയായിട്ടില്ല.  ആഗസ്‌ത്‌ 25നാണ്‌ സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്‌. ഏതാനും അപ്രധാന ഫയലുകളും ഗസറ്റ്‌ വിജ്ഞാപനങ്ങളും ഭാഗികമായി കത്തി. സംഭവത്തിൽ വകുപ്പുതല റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്‌സും റിപ്പോർട്ട്‌ നൽകി. എന്നാൽ, എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ അന്വേഷണ റിപ്പോർട്ട്‌ നൽകാനുണ്ട്‌. ഫോറൻസിക്‌ പരിശോധനാ ഫലം ലഭിക്കാത്തതാണ്‌ കാരണം . സാധാരണ നിലയ്‌ക്ക്‌ ഫോറൻസിക്‌ ഡറയക്ടർ കോടതിക്കാണ്‌‌ റിപ്പോർട്ട്‌ നൽകുക. തുടർന്ന്‌ പൊലീസ്‌ കോടതിയിൽനിന്ന്‌ റിപ്പോർട്ട്‌ ശേഖരിക്കും. ഫോറൻസിക്‌ ഫലം വരുംമുമ്പ്‌ ഷോർട്ട്‌ സർക്യൂട്ടിന് തെളിവില്ലെന്ന പ്രചാരണം ദുരുദ്ദേശ്യത്തോടെയാണ്‌. കത്തിച്ചതാണെങ്കിൽ മണ്ണെണ്ണ, പെട്രോൾ തുടങ്ങിയവയുടെ സാമ്പിൾ ലഭിക്കണം. അങ്ങനെ ഒരു സാമ്പിളും കിട്ടിയിരുന്നില്ല. Read on deshabhimani.com

Related News