പ്രിയ വർഗീസിന്റെ നിയമനം ; വീണ്ടും വിവാദത്തിന്‌ നീക്കം; 
ഗവർണറുടെ നോട്ടീസ്‌



തിരുവനന്തപുരം    മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്‌ കണ്ണൂർ സർവകലാശാലാ അസോസിയറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിൽ അനാവശ്യ വിവാദത്തിന്‌ വീണ്ടും നീക്കം. പരാതിയിൽ വൈസ്‌ ചാൻസലറോട്‌ വിശദീകരണം തേടിയതായി ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ അറിയിച്ചു. നേരത്തേ യോഗ്യതയില്ലെന്ന വിവാദത്തെ തുടർന്ന്‌ സർവകലാശാല നിയമോപദേശം തേടിയശേഷമായിരുന്നു നിയമനം. പ്രവൃത്തി പരിചയമില്ലെന്നും ഗവേഷണകാലവും സ്‌റ്റുഡന്റ്‌സ്‌ ഡയറക്ടറായിരുന്ന സമയവും സർവീസായി പരിഗണിക്കരുതെന്നുമാണ്‌ സേവ്‌ യൂണിവേഴ്‌സിറ്റി ഫോറം പരാതി. എന്നാൽ, ഗവേഷണകാലവും ഡെപ്യൂട്ടേഷനിൽ സർവകലാശാലയുടെ ഭാഗമായുള്ള പ്രവർത്തനവും തസ്തികയുടെ തുടർച്ചയായി കണക്കാക്കാമെന്നാണ്‌ യുജിസി ചട്ടം.   2012 മാർച്ച്‌ മുതൽ തൃശൂർ കേരളവർമ കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസറായിരുന്നു പ്രിയ. കണ്ണൂർ ബിഎഡ്‌ കോളേജിൽ കരാർ അടിസ്ഥാനത്തിലും രണ്ട്‌ വർഷം ജോലി ചെയ്‌തു. ഇതും യുജിസി ചട്ടമനുസരിച്ച്‌ സേവനകാലയളവായി പരിഗണിക്കും. 12 വർഷത്തെ സേവനത്തിനിടെയാണ്‌ ഫാക്കൽറ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാമിലും സ്‌റ്റുഡന്റ്‌സ്‌ ഡയറക്ടറായും പ്രവർത്തിച്ചത്‌.  സിപിഐ എം നേതാവിന്റെ ഭാര്യ ആയതിനാൽ വിവാദമുണ്ടാക്കി അപമാനിക്കുകയാണ്‌ പരാതിക്കാരുടെ ലക്ഷ്യം. നേരത്തേ മറ്റ്‌ ചില സിപിഐ എം നേതാക്കളുടെ ഭാര്യമാരുടെ നിയമനത്തിലും വിവാദമുണ്ടാക്കിയിരുന്നു.  അവയെല്ലാം കോടതി തള്ളിയിരുന്നു.   Read on deshabhimani.com

Related News