ഡിജിറ്റൽ ബാങ്കിങ്‌ : ആദ്യമെത്താൻ കേരളം



തിരുവനന്തപുരം   ബാങ്കിങ്‌ മേഖല പൂർണമായും ഡിജിറ്റലാകുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. ആഗസ്‌ത്‌ പതിനഞ്ചിനകം ലക്ഷ്യം കൈവരിക്കാനാണ്‌ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി തീരുമാനം.  ഇതിന്റെ വിപുലമായ പ്രചാരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പ്രചാരണ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനംചെയ്‌തു. എല്ലാവരെയും ഡിജിറ്റൽ പണമിടപാടിൽ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം. സേവിങ്‌സ്‌, കറന്റ്‌ അക്കൗണ്ടുകളിലെ ഡിജിറ്റൽ ഇടപാട്‌ എല്ലാവരെയും പരിചയപ്പെടുത്തും. തൃശൂർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിലും തുടർന്ന്‌ കോട്ടയത്തും നടപ്പാക്കിയ പദ്ധതിയാണ്‌ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്‌.  ജനപ്രതിനിധികളെയും  ജില്ലാ ഭരണസംവിധാനത്തെയും  സർക്കാർ ഏജൻസികളെയും സന്നദ്ധസംഘടനകളെയും യോജിപ്പിച്ചാകും പ്രചാരണം. ശാഖാതലത്തിൽ, എല്ലാ ഇടപാടുകാരിലേക്കും പ്രചാരണമെത്തിക്കും. കുറഞ്ഞത്‌ ഒരു ഡിജിറ്റൽ സേവനമെങ്കിലും ഉപയോഗിക്കാൻ ഇടപാടുകാരനെ പ്രാപ്‌തനാക്കും. Read on deshabhimani.com

Related News