പൂക്കൃഷി പദ്ധതിക്ക് തുടക്കമായി



ചേന്ദമംഗലം ഓണക്കാലത്തെ പൂ വിപണിയിലൂടെ കർഷകർക്ക് അധികവരുമാനം കണ്ടെത്താന്‍ ചേന്ദമംഗലം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പുഷ്പക്കൃഷി പദ്ധതി തുടങ്ങി. കർഷകയായ സിൽവി ബെയ്സിലിന് ചെണ്ടുമല്ലി തൈകളും വളവും നൽകി പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. മറുനാടൻ പൂക്കളെ ആശ്രയിക്കാതെ ഓണത്തിനുള്ള പൂക്കൾ നമ്മുടെ നാട്ടിൽതന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഗുണഭോക്തൃ വിഹിതമായി 175 രൂപ അടയ്ക്കുന്ന കർഷകന് മൂന്നിനം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ, 10 കിലോഗ്രാം ന്യൂട്രിഫിഷ് വളം എന്നിവ സബ്‌സിഡി നിരക്കിൽ നൽകും. പഞ്ചായത്തിലാകെ 30,000 ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യും. വികസന സ്ഥിരംസമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ പ്രേംജി, പഞ്ചായത്ത്‌ അംഗം റീജ ഡേവിസ്, കൃഷി ഓഫീസർ സൗമ്യ പോൾ, സെക്രട്ടറി ഇൻ ചാർജ് ബാബു ദിൻകർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News