കേന്ദ്ര നയങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ധർണ നടത്തി.

ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ 
ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി അന്വേഷിക്കുക, തകർച്ചയിലേക്ക് നീങ്ങുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങിക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങളിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ സമരം നടത്തി. എറണാകുളം ബ്ലോക്ക് കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ പി മനുശങ്കർ അധ്യക്ഷനായി. തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ സമരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി ബി ദീപക്‌ അധ്യക്ഷനായി. കോതമംഗലം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചെറിയപള്ളിത്താഴം എസ്ബിഐ ശാഖക്ക്‌ മുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News