കുവൈറ്റ് നാഷണൽ ഗാർഡ് 
റിക്രൂട്ട്മെന്റ് നടപടി തുടങ്ങി



കൊച്ചി കുവൈറ്റ് ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേക്ക്‌ (കെഎൻജി) ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിന്‌ നോർക്ക റൂട്ട്‌സ്‌ കൊച്ചിയിൽ നടപടികൾ ആരംഭിച്ചു. വിവിധ സ്‌പെഷ്യാലിറ്റികളിലേക്കുള്ള ഡോക്ടർമാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എൻജിനിയർ, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫേഴ്‌സ്, ഫാർമസിസ്‌റ്റ്‌, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യൻ, നഴ്സ് തുടങ്ങി 23 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. കെഎൻജി ഒഴിവുകളിലേക്ക് അപേക്ഷിച്ചവരിൽനിന്ന്‌ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളിലെ അഭിമുഖതീയതി പിന്നീട് അറിയിക്കും. ആദ്യമായാണ് കെഎൻജി ഇന്ത്യയിലെത്തി റിക്രൂട്ട്മെന്റ് നടത്തുന്നത്. കാക്കനാട്‌ ആരംഭിച്ച റിക്രൂട്ട്മെന്റ് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 10 വരെയാണ് നിയമന നടപടികൾ. നോർക്ക റൂട്ട്സിന്റെ ഓൺലൈൻ ഇന്റർവ്യൂവിൽ തെരഞ്ഞെടുത്തവർക്ക് നിയമന ശുപാർശയും വിശദ മാർഗരേഖകളും ഈ ദിവസങ്ങളിൽ കൈമാറും. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ കെഎൻജി പ്രതിനിധികൾ നോർക്ക അധികൃതർക്ക് കൈമാറി. എൻജിനിയറിങ്‌, ഐടി, ഡാറ്റാ അനലിസ്റ്റ് മേഖലകളിലുമുള്ള ഒഴിവുകൾക്കും കേരളത്തിലെ ഉദ്യോഗാർഥികളെ പരിഗണിക്കുമെന്ന് കുവൈറ്റ് സംഘം ഉറപ്പുനൽകിയതായി പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിലുള്ള ധാരണപത്രം നോർക്ക റൂട്ട്സ് കൈമാറുന്നമുറയ്ക്ക് ഒപ്പുവയ്ക്കും.   നോർക്ക സിഇഒ  കെ ഹരികൃഷ്ണൻ നമ്പൂതിരി, കെഎൻജി പ്രതിനിധികളായ കേണൽ അൽ സയ്ദ് മെഷൽ, കേണൽ ഹമ്മാദി തരേഖ്, മേജർ അൽ സെലമാൻ ദാരി, ലഫ്. കേണൽ അൽ മുത്താരി നാസർ എന്നിവരാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്. Read on deshabhimani.com

Related News