70ൽ 64 യൂണിയൻ എസ്‌എഫ്‌ഐക്ക്‌ ; കേരളയിൽ മിന്നിത്തിളങ്ങി 
എസ്‌എഫ്‌ഐ



തിരുവനന്തപുരം കേരള സർവകലാശാലയ്‌ക്കു കീഴിൽ കോളേജ്‌ യൂണിയൻ തെരഞ്ഞടുപ്പ്‌ നടന്ന 70ൽ 64 കോളേജിലും എസ്‌എഫ്‌ഐക്ക്‌ ഉജ്വല ജയം. തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 33 കോളേജിൽ 30, കൊല്ലത്ത്‌ 19ൽ 18, ആലപ്പുഴയിൽ 16ൽ 15, പത്തനംതിട്ടയിൽ രണ്ടിൽ ഒന്നും യൂണിയനുകൾ എസ്‌എഫ്‌ഐ നേടി. സമഭാവനയുള്ള വിദ്യാർഥിത്വം, സമരഭരിത കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥികളെയും ചരിത്രവിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രവർത്തകരെയും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യംചെയ്തു. Read on deshabhimani.com

Related News