കൊച്ചി മെട്രോ രണ്ടാംഘട്ടം:
നിർമാണം ജനുവരിയിൽ



കൊച്ചി കൊച്ചി മെട്രോയുടെ കലൂർ സ്‌റ്റേഡിയം–ഇൻഫോപാർക്ക്‌ പാതയുടെ നിർമാണം ജനുവരിയിൽ തുടങ്ങും. ഇത്‌ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നതെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. പദ്ധതിപ്രദേശത്ത്‌ ലിഡാർ സർവേ പൂർത്തിയായി. ജിയോ ടെക്‌നിക്കൽ സർവേ മൂന്നുവർഷംമുമ്പ്‌ പൂർത്തിയാക്കി. എന്നാൽ, പ്രദേശത്തിനുണ്ടായ മാറ്റം കണക്കിലെടുത്ത്‌ ഒരുതവണകൂടി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്‌. ഇത്തവണ വിശദമായ സർവേ നടപടികളും സാങ്കേതിക പരിശോധനകളും വേണ്ടിവരില്ല. രണ്ടാംഘട്ട പാതയ്‌ക്കുള്ള സ്ഥലമെടുപ്പ്‌, റോഡുകളുടെ വീതികൂട്ടൽ എന്നിവ 80 ശതമാനത്തിലേറെ പൂർത്തിയായി. പ്രോജ്‌ക്ട്‌ കൺസൾട്ടന്റിനെ കണ്ടെത്താനുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്‌. 2021 സെപ്‌തംബറിൽത്തന്നെ ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാതിരുന്നതിനാൽ റദ്ദാക്കുകയായിരുന്നു. Read on deshabhimani.com

Related News