ഭാര്യയുടെ അച്ഛന്റെ സ്വത്തിൽ അവകാശമില്ല: ഹൈക്കോടതി



കൊച്ചി ഒരുമിച്ചുതാമസിച്ചാലും വീടിന്‌ പണംമുടക്കിയാലും ഭാര്യയുടെ അച്ഛന്റെ സ്വത്തിൽ മരുമകന്‌ അവകാശമില്ലെന്ന്‌ ഹൈക്കോടതി.  കൈവശാവകാശം ഉടമയ്‌ക്കെതിരായ അവകാശമല്ല. ഭാര്യയുടെ അച്ഛന്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്‌കോടതിവിധികൾക്കെതിരെ തളിപ്പറമ്പ്‌ സ്വദേശി ഡേവിസ്‌ റാഫേൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ്‌ ജസ്‌റ്റിസ്‌ എൻ അനിൽകുമാറിന്റെ വിധി. പരാതിക്കാരൻ ഭാര്യയുടെ അച്ഛന്റെ പേരിലുള്ള വീട്‌ പണംമുടക്കി മോടിപിടിപ്പിച്ചു. ഇടക്കാലത്ത്‌ ഭാര്യയുടെ അച്ഛനുമായി പിണങ്ങി. മരുമകൻ വീട്ടിൽ കയറുന്നത്‌ തടയണമെന്നും സമാധാനമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ഹെൻറി തോമസ്‌ മുൻസിഫ്‌ കോടതിയിൽ ഹർജി നൽകി. പള്ളി അധികാരികൾ ഇഷ്ടദാനമായി നൽകിയ അഞ്ചുസെന്റിലാണ്‌ വീടുവച്ചതെന്നും സ്വത്ത്‌ പൂർണമായും തനിക്ക്‌ അവകാശപ്പെട്ടതാണെന്നുമുള്ള അനുകൂലവിധിയും ഹെൻറി തോമസ്‌ സമ്പാദിച്ചു. ഭാര്യവീട്ടിൽ തനിക്കും അവകാശമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ഡേവിസ്‌ റാഫേൽ സബ്‌കോടതിയിൽ അപ്പീൽ നൽകി. സബ്‌കോടതി കീഴ്‌കോടതിവിധി ശരിവച്ചു. ഇതിനെതിരെയാണ്‌ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്‌. Read on deshabhimani.com

Related News