4 മാസം; 4 നിയമന ഉത്തരവ്‌ ; കള്ളക്കഥ ചമക്കുന്നവർ കണ്ണ്‌ തുറന്നുകാണണം സയീദിന്റെ അനുഭവം



കാസർകോട്‌ നൂറുക്കണക്കിനു അധ്യാപക നിയമന ഉത്തരവുകളാണ് ഉദ്യോഗാർഥികൾക്ക് ഈ കോവിഡ്‌ കാലത്തും ലഭിച്ചത് പിഎസ്‌സിക്കെതിരെ കള്ളക്കഥ ചമക്കുന്നവരും സുതാര്യതയെ ചോദ്യം ചെയ്യുന്നവരും കണ്ണ്‌ തുറന്നുകാണണം സയീദ് അംഗഡിമുഗറിന്റെ അനുഭവം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്ന സയീദിനെ തേടി കഴിഞ്ഞ നാല്‌ മാസത്തിനിടയിൽ എത്തിയത്‌ നാല്‌ അധ്യാപക നിയമന ഉത്തരവ്‌. ഇതുപോലെ നൂറു കണക്കിനു അധ്യാപക നിയമന ഉത്തരവുകളാണ് ഉദ്യോഗാർഥികൾക്ക് കോവിഡ്‌ കാലത്ത്‌ ലഭിച്ചത്. സ്കൂൾതുറന്നാൽ അവരെല്ലാം സർക്കാർ ജീവനക്കാരായി മാറും. ഡിഗ്രിയും പിജിയും ബിഎഡ്ഡുമുള്ള സയീദിന്‌ സ്കൂൾ തുറന്നാൽ തൃശൂരിലെ ഹൈസ്കൂളിൽഅധ്യാപകനായി ജോലിക്ക് ചേരണം എന്നാണ്ആഗ്രഹം. അംഗഡിമുഗർ സ്കൂളിൽ പത്താം ക്ലാസ്‌‌ വരെ പഠിച്ച സയീദ് ഏഴു വർഷം അതേ സ്കൂളിൽ ലാസ്റ്റ് ഗ്രേഡായി ജോലി ചെയ്‌തു.  അതിനിടയിലാണ്‌ പിഎസ്‌സി തസ്തിക മാറ്റം വഴി മലപ്പുറം ജില്ലയിലേക്ക്‌ യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കും തൃശൂർ ജില്ലയിൽ ഹൈസ്കൂൾ അസിസ്റ്റന്റ്, കാസർകോട്‌ ജില്ലയിൽ എൽപിഎസ് എ, യുപിഎസ് എ തസ്തികളിലേക്കും അപേക്ഷിച്ചത്‌. ഫെബ്രുവരിയിൽ മലപ്പുറം പരപ്പനങ്ങാടിയിലെ ഗവ. ഹൈസ്കൂൾ നെടുവയിൽ യുപി സ്കൂൾ അസിസ്റ്റന്റ് ആയി നിയമനം നേടി. പിന്നാലെ തൃശൂർ ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അറബിക്, കാസർകോട്‌ ജിയുപിഎസ് തെക്കിൽപറമ്പയിൽ, (യുപിഎസ്എ), ജിഎൽപിഎസ് തവനത്തിൽ (എൽപിഎസ്എ)തസ്തികകളിലേക്കും നിയമന ഉത്തരവ് ലഭിച്ചു. Read on deshabhimani.com

Related News