കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌ ; പ്രതിഷേധിച്ച്‌ എം കെ മുനീർ



മലപ്പുറം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്‌. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പുതിയ ചുവടുമാറ്റം. ഞായറാഴ്ച മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. എം കെ മുനീർ മാത്രമാണ് പ്രതിഷേധമറിയിച്ചത്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മലപ്പുറം മണ്ഡലത്തിൽനിന്ന്‌ 2017 ഏപ്രിലിലാണ്‌  പാർലമെന്റിലെത്തിയത്‌. വേങ്ങര എംഎൽഎസ്ഥാനം രാജിവച്ചായിരുന്നു ഇത്. കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്ന കണക്കുകൂട്ടലിൽ ഇക്കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും മത്സരിച്ചു. കേന്ദ്ര മന്ത്രിസ്ഥാനവും സ്വപ്നംകണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനുള്ള അണിയറനീക്കങ്ങൾ കുഞ്ഞാലിക്കുട്ടി നേരത്തെതന്നെ ആരംഭിച്ചിരുന്നു. പാർടിക്കുള്ളിൽ അഭിപ്രായം കൊണ്ടുവരാൻ സ്വന്തക്കാരെ ചുമതലപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെ  വെൽഫെയർ പാർടി, എസ്ഡിപിഐ എന്നിവയുമായി ധാരണയുണ്ടാക്കാൻ അണിയറനീക്കം നടത്തിയതും കുഞ്ഞാലിക്കുട്ടിയാണ്. Read on deshabhimani.com

Related News