നോർക്ക ട്രിപ്പിൾ വിൻ പദ്ധതി ; 300 നഴ്‌സുമാർക്കുകൂടി 
ജർമനിയിൽ അവസരം



തിരുവനന്തപുരം   നഴ്‌സുമാരെ ജർമനിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന നോർക്കയുടെ ട്രിപ്പിൾവിൻ രണ്ടാംഘട്ടത്തിലേക്ക്‌. 300 നഴ്‌സുമാർക്കാണ്‌ അവസരം. ആദ്യ ഘട്ടത്തിലെ 200 പേർക്കുള്ള ജർമൻ ഭാഷാ പരിശീലനം കൊച്ചിയിലും തിരുവനന്തപുരത്തും പുരോഗമിക്കുകയാണ്‌. നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് 16 മുതൽ 25 വരെ രണ്ടാംഘട്ടത്തിലേക്ക്‌ അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് സൗജന്യമാണ്. നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത് ജർമൻ പ്രതിനിധികൾ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്‌. ഇവർക്ക്‌ ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. എ2, ബി1 ലെവൽ ആദ്യശ്രമത്തിൽ വിജയിക്കുന്നവർക്ക്‌ ജർമനിയിൽ അസിസ്റ്റന്റ് നഴ്‌സുമാരാകാം. ബി2 ലെവൽ പാസായാൽ രജിസ്റ്റേർഡ് നഴ്‌സാകാം. ജർമനിയിലെ ഭാഷാ പരിശീലനവും സൗജന്യമാണ്.  രജിസ്റ്റേർഡ് നേഴ്‌സുമാർക്ക്‌ തുടക്കം 2300 യൂറോയും (ഏകദേശം 1,86,000 രൂപ) പിന്നീട് 2800ഉം (ഏകദേശം 2,26,500 രൂപ) ലഭിക്കും. 20 മുതൽ 35 ശതമാനംവരെ വർധിച്ച നിരക്കിൽ ഓവർടൈം അലവൻസും ലഭിക്കും. വിദേശരാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ സാധുവായ വിസയുള്ളവരോ അപേക്ഷിക്കാൻ അർഹരല്ല. ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ളവരാകണം. പ്രായപരിധിയില്ല.  www.n orkaroots.org സൈറ്റിലാണ്‌ അപേക്ഷിക്കേണ്ടത്‌. ഫോൺ: 1800-425-3939. Read on deshabhimani.com

Related News