ലീഗ്‌ ജമാഅത്തെ ഇസ്ലാമി ബന്ധം : തീവ്രവാദ കൂട്ടുകെട്ട്‌ സമൂഹം അംഗീകരിക്കില്ല; യുഡിഎഫിനെ വിമർശിച്ച്‌ കെപിസിസി മുൻ ജനറൽ സെക്രട്ടറി



സ്വന്തം ലേഖകൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ  യുഡിഎഫ്‌ തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടരുതെന്ന്‌ കെപിസിസി മുൻ ജനറൽ സെക്രട്ടറി അഡ്വ. പി എം സുരേഷ്‌ബാബു. ഒരു വാർഡിലെ ജയത്തിനായി തീവ്ര രാഷ്‌ട്രീയ–-മത സംഘടനകളുമായി കൈകോർക്കുന്നത്‌ ചെറുക്കണം.ഇത്തരം സംഘടനകളുമായി ചേർന്നുള്ള ജയത്തിലും നല്ലത്‌ പരാജയമാണെന്ന്‌  പ്രഖ്യാപിക്കാനുള്ള ധൈര്യം യുഡിഎഫിനുണ്ടാവണമെന്നും സുരേഷ്‌ബാബു വാർത്താക്കുറിപ്പിൽ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന്‌ പ്രവർത്തിക്കുന്ന സംഘടനകളുടെ ചതിക്കുഴിയിൽ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ പെടുന്നത്‌ പൊതുസമൂഹം അംഗീകരിക്കില്ല. യുഡിഎഫും അതിലെ ചില ഘടകകക്ഷികളും  ഒളിഞ്ഞും തെളിഞ്ഞും ഇതിനായി  ശ്രമിക്കുന്നു‌.  മതേതരത്വത്തിന്‌ കരിവാരിതേക്കുന്ന കേന്ദ്രഭരണത്തിന്‌ വളംവച്ചുകൊടുക്കുന്ന നടപടി യുഡിഎഫിൽനിന്നുണ്ടാകരുത്‌. അത്‌  കേരളീയ സമൂഹത്തോട്‌ കാട്ടുന്ന   തെറ്റാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ്‌ നേതാവായ സുരേഷ്‌ബാബു കോഴിക്കോട്‌ കോർപറേഷനിലെ  യുഡിഎഫ്‌ കക്ഷി നേതാവുകൂടിയാണ്‌. Read on deshabhimani.com

Related News