കുന്നേൽ പള്ളിയിൽ 
ശിശുസമർപ്പണം നടത്തി



ആലങ്ങാട് ആലങ്ങാട് കുന്നേൽ പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചുള്ള ശിശുസമർപ്പണം നടത്തി. കുഞ്ഞുങ്ങൾക്കുള്ള ചോറൂട്ടും ആദ്യക്ഷരം കുറിക്കലും നടന്നു. എറണാകുളം–-അങ്കമാലി അതിരൂപത ചാൻസലർ ഫാ. മാർട്ടിൻ കല്ലുങ്കൽ മുഖ്യകാർമികനായി. ഫാ. ജോയൽ തെക്കിനേടത്ത്, ഫാ. ലിജോ കളരിക്കൽ, വികാരി ജോയി കോലഞ്ചേരി, സഹവികാരി അജിത് കണ്ണങ്കേരിൽ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. എട്ടാമിടദിനമായ വ്യാഴം രാവിലെ 5.30ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ ഉണ്ടാകും. വൈകിട്ട് നാലിന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം. രാത്രി 9.30ന് രൂപം എടുത്തുവയ്ക്കും.   Read on deshabhimani.com

Related News