കനത്തമഴ : വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു



കവളങ്ങാട് കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പല്ലാരിമംഗലം രണ്ടാംവാർഡ് ഈട്ടിപ്പാറ ഏണിയാലിൽ ലൈലയുടെ വീടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞത്‌. ഞായർ പകൽ പതിനൊന്നിനാണ് സംഭവം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ്‌ അംഗം കെ എം മൈതീൻ എന്നിവർ സ്ഥലം സന്ദർശിച്ചു. നിർധനകുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News