"വിശദീകരിച്ച്‌ ' മുരളീധരനെ വെട്ടിലാക്കി സ്‌മിത മേനോൻ



സ്വന്തം ലേഖകന്‍ അബുദാബി മന്ത്രിതല സമ്മേളനത്തിൽ ചട്ടലംഘനം നടത്തിയെന്ന്‌ പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഡ്രംബീറ്റ്‌സ്‌ എന്നപേരിൽ പിആർ ഏജൻസി നടത്തുന്ന മഹിളാ മോർച്ച നേതാവ്‌ സ്‌മിത മേനോനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്‌ തന്റെ അനുമതിയോടെയാണെന്ന്‌ മുരളീധരൻ തന്നെ ഒടുവിൽ വെളിപ്പെടുത്തി. എന്നാൽ പത്രപ്രതിനിധി എങ്ങിനെ മന്ത്രിതല സമ്മേളനത്തിന്റെ വേദിയിൽ കയറിയെന്ന ചോദ്യത്തിന്‌ ഇനി മുരളീധരൻ മറുപടി പറയേണ്ടിവരും. ഗുരുതരമായ ചട്ടലംഘനം കേന്ദ്ര ഏജൻസികൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്‌ വേറെ പ്രശ്‌നം. പ്രധാനമന്ത്രിയടക്കമുള്ളവർക്ക്‌ ഇതിൽ പരാതി ലഭിച്ചിട്ടുണ്ട്‌. സ്വർണകള്ളക്കടത്തും പ്രോട്ടോക്കോൾ ലംഘനവും ഒരേതരത്തിൽ കാണാനാകില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ആദ്യ ന്യായീകരണം. 2019 നവംബറിലാണ്‌ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനം അബുദാബിയിൽ ചേർന്നത്‌. മന്ത്രിമാർക്കുപുറമെ പ്രത്യേക ക്ഷണിതാക്കൾക്ക്‌ മാത്രമായിരുന്നു പ്രവേശനം. ഈ സമ്മേളനത്തിലാണ്‌ വനിതാ നേതാവ്‌ പങ്കെടുത്തത്‌‌. നഗ്നമായ ചട്ടലംഘനമാണ്‌ കേന്ദ്രസഹമന്ത്രി നടത്തിയത്‌. മന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടാത്തയാൾ വേദി പങ്കിട്ടതാണ്‌ സംശയമുണർത്തുന്നത്‌. മുരളീധരന്റെ അനുമതിയോടെയാണ്‌ പങ്കെടുത്തതെന്ന്‌ ഫേസ്‌ബുക്കിൽ സ്‌മിതാ മേനോൻ കുറിച്ചു. മീഡിയ എൻട്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ സമാപന ദിവസം വന്നോളാൻ അനുവാദം തന്നു. സ്വന്തം ചെലവിലാണ്‌ കൊച്ചിയിൽനിന്ന്‌ പോയത്‌’–- കുറിപ്പിൽ പറയുന്നു.ഞായറാഴ്‌ച കോഴിക്കോട്ട്‌ വാർത്താസമ്മേളനത്തിൽ ഞാനെങ്ങനെ അനുമതി കൊടുക്കാനെന്ന്‌ ‌ആദ്യം ചോദിച്ച മുരളീധരന്‌ പിന്നീട്‌ തിരുത്തേണ്ടിവന്നു‌. സ്‌മിത മേനോന്റെ കുറിപ്പ്‌ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വേദിയിൽനിന്ന്‌ താഴേക്കിറങ്ങിവന്ന്‌ തിരുത്തിപ്പറഞ്ഞത്‌. Read on deshabhimani.com

Related News