മുരളീധരൻ പറയുന്നത് പച്ചക്കള്ളം: സലിം മടവൂർ



കോഴിക്കോട്‌ അബുദാബിയിലെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരനും സ്മിത മേനോനും പറയുന്നത് നട്ടാൽ കുരുക്കാത്ത പച്ച നുണകളെന്ന്‌ ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ്‌ സലിം മടവൂർ. സമ്മേളനത്തിൽ പങ്കെടുക്കാൻ താനാർക്കും അനുമതി നൽകിയിട്ടില്ലെന്ന് ആദ്യം പറഞ്ഞ മുരളീധരൻ സ്മിത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ നിലപാട് മാറ്റി. സ്മിത മേനോന്റെ വിമാന ടിക്കറ്റ് എടുത്തത് ഏത് അക്കൗണ്ടിൽ നിന്നാണെന്ന് വിശദീകരിക്കണം. ഇന്ത്യയിലെ പത്രങ്ങൾക്ക് വാർത്തകൾ അയച്ചത്‌ താനാണെന്ന സ്മിതാ മേനോന്റെ വിശദീകരണം ശരിയാണെങ്കിൽ യുഎഇയിലെ  ഇന്ത്യൻ എംബസിയുടെ കൊള്ളരുതായ്മയാണ് വ്യക്തമാകുന്നത്. സ്വന്തം പണം ഉപയോഗിച്ചാണ്  അബുദാബിയിൽ പോയതെന്നാണ് അവർ പറയുന്നത്.  ഇത്രയും തുക മുടക്കി സ്വന്തം താൽ‌‌‌പ്പര്യപ്രകാരം പങ്കെടുക്കാൻ മാത്രം സമ്മേളനത്തിന്റെ ആകർഷകത്വം എന്തായിരുന്നു. ഔദ്യോഗിക മീഡിയാ വിസയോ ഡിപ്ലോമാറ്റിക് വിസയോ ഇല്ലാതെ വിസിറ്റിങ് വിസയുമായി  യുഎഇയിൽ പോയി വാർത്തകൾ അയക്കുന്നത് അവിടുത്തെ നിയമപ്രകാരം കുറ്റകരമാണ്. സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഡിന്നർ പാർട്ടിയിൽ സ്വപ്ന സുരേഷ് പങ്കെടുത്തിരുന്നോ എന്ന്  മുരളീധരൻ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News