സ്വർണക്കടത്ത് : 6 പ്രതികളെ ചോദ്യംചെയ്യാൻ അനുമതി തേടി കസ്‌റ്റംസ്‌



സ്വന്തം ലേഖകൻ തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസിൽ ജയിലിൽ കഴിയുന്ന പ്രധാന പ്രതി കെ ടി റമീസ്‌ ഉൾപ്പെടെ ആറു പ്രതികളെ ചോദ്യംചെയ്യാൻ അനുമതി തേടി കസ്‌റ്റംസ്‌ കൊച്ചിയിലെ എൻഐഎ കോടതിയെ സമീപിച്ചു. മുഹമ്മദ്‌ ഷാഫി, ഹംജത്‌ അലി, ഇ സെയ്‌തലവി, പി ടി അബ്‌ദു, ഹംസത്‌ അബ്‌ദുസലാം എന്നിവരാണ്‌ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള മറ്റു പ്രതികൾ. സ്വർണക്കടത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും വിവരങ്ങളും തെളിവുകളും ശേഖരിക്കാനാണ്‌ ചോദ്യംചെയ്യലെന്ന്‌ കസ്‌റ്റംസ്‌ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. ബംഗളൂരു മയക്കുമരുന്ന്‌ കേസിലെ പ്രതികൾക്ക്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതികളുമായി ബന്ധമുണ്ടോ  എന്ന്‌ കസ്‌റ്റംസ്‌ അന്വേഷിച്ചേക്കും. മയക്കുമരുന്ന്‌ കേസിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ്‌ അനൂപിന്റെ ഫോണിൽ റമീസിന്റെ നമ്പർ കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News