സിഎൻജി വിലയും കുതിക്കുന്നു ; വാഹനം തരംമാറ്റിയവർ വെട്ടിൽ



കൊച്ചി   ചെലവുകുറഞ്ഞ ബദൽ ഇന്ധനമായി പ്രതീക്ഷ നൽകിയ സിഎൻജിയുടെ വിലയും കുതിക്കുന്നു. ഒരാഴ്‌ചയ്‌ക്കിടെ കിലോക്ക്‌ 87ൽനിന്ന്‌ 91 രൂപയായി. വിലനിയന്ത്രണത്തിൽ ഇടപെടില്ലെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്‌. ഒരുവർഷംമുമ്പ്‌ കിലോയ്ക്ക്‌ 53 രൂപയായിരുന്നു. എ ജി ആൻഡ്‌ പി (അത്‌ലാന്റിക്‌, ഗൾഫ്‌ ആൻഡ്‌ പസഫിക്‌) കമ്പനി വിതരണം ചെയ്യുന്ന ആലപ്പുഴയിലും അദാനി ഗ്രൂപ്പ്‌ വിതരണംചെയ്യുന്ന കൊച്ചിയിലും രണ്ടു വിലയാണ്‌. ആലപ്പുഴയിൽ കിലോക്ക്‌ 89 രൂപയും കൊച്ചിയിൽ 91ഉം. പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റുപോലെ കുതിച്ചപ്പോൾ ബദൽ മാർഗമായി സിഎൻജി ഓട്ടോറിക്ഷ വാങ്ങിയവർക്കാണ്‌ ഇരുട്ടടി കിട്ടിയത്‌. ബസ്‌ ഉടമകളെയും ഇത്‌ വെട്ടിലാക്കി. പലരും ഡീസൽ ബസുകൾ അഞ്ചു ലക്ഷംവരെ മുടക്കി സിഎൻജിയിലേക്ക്‌ മാറ്റിയിരുന്നു. Read on deshabhimani.com

Related News