പ്ലസ്‌വൺ ഒന്നാം അലോട്ട്‌മെന്റ്‌ : യോഗ്യത നേടി 2.38 ലക്ഷം പേർ



തിരുവനന്തപുരം പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റില്‍ പ്രവേശനത്തിന്‌ അർഹതനേടിയത്‌ 2,38,150 പേർ. 10ന് വൈകിട്ട് അഞ്ചിനുമുമ്പ്‌ സ്കൂളുകളിൽ പ്രവേശനം നേടണം. ഒന്നാം ഓപ്ഷനായി നൽകിയ സ്കൂളിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനവും മറ്റുള്ളവർ താൽക്കാലിക പ്രവേശനവും നേടണം. ആകെ അപേക്ഷകര്‍ 4,71,849. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തിയ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ വിദ്യാഭ്യാസവകുപ്പ്‌ കോടതിയെ സമീപിച്ചിട്ടുണ്ട്‌. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകും ബാക്കി നടപടി. www.admission.dge.kerala.gov.in ൽ വിദ്യാർഥികൾക്ക്‌ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാം. സ്‌പോർട്സ് ക്വോട്ട അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്ട്മെന്റ്‌ 15ന് പ്രസിദ്ധീകരിക്കും. പ്രവേശനം 16, 17 തീയതികളിൽ നടക്കും. അവസാന അലോട്ട്മെന്റ്‌  22ന് പ്രസിദ്ധീകരിച്ച്‌ പ്രവേശനം 24ന് പൂർത്തീകരിക്കും. 25ന് ക്ലാസുകൾ ആരംഭിക്കും. Read on deshabhimani.com

Related News