സജി ചെറിയാന്റെ പരാമർശങ്ങൾ സത്യപ്രതിജ്ഞാലംഘനമല്ല: 
പി ഡി ടി ആചാരി



ന്യൂഡൽഹി മന്ത്രി സജി ചെറിയാന്റെ പരാമർശങ്ങൾ സത്യപ്രതിജ്ഞാലംഘനമല്ലെന്ന്‌ ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു. അവ വിമർശത്തിന്റെ ഗണത്തിൽ വരുന്നതാണ്‌. ഭരണഘടനയെ വിമർശിക്കുന്നത്‌ തെറ്റല്ല. ഭരണഘടനയെ വളരെ മോശമായി ചിത്രീകരിക്കുക, കത്തിക്കുക, കീറിയെറിയുക തുടങ്ങിയവയാണ്‌ കുറ്റകരം. ഇത്തരം സാഹചര്യങ്ങളിൽ ‘ദ പ്രിവൻഷൻ ഓഫ്‌ ഇൻസൾട്ട്‌സ്‌ ടു നാഷണൽ ഓണർ’ നിയമപ്രകാരം കേസെടുക്കാം. ഇതിനുമുമ്പും പല രാഷ്ട്രീയനേതാക്കളും ഭരണഘടനയെക്കുറിച്ച്‌ വിമർശപരമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. ജനാധിപത്യസംവിധാനത്തിൽ ഭരണഘടനയെ വിമർശിക്കാൻ പൗരൻമാർക്ക്‌ അവകാശമുണ്ട്‌. വിമർശത്തിന്‌ അപ്പുറത്തേക്ക്‌ പോകുമ്പോഴാണ്‌ നിയമപ്രശ്‌നമായി മാറുക. മന്ത്രിസ്ഥാനംപോലുള്ള ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ അനാവശ്യ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. മന്ത്രിമാർക്കും മറ്റും ചില സ്വയംനിയന്ത്രണങ്ങൾ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News