വീണ്ടും തെളിഞ്ഞു, 
കോട്ടയുടെ ശേഷിപ്പ്‌



മട്ടാഞ്ചേരി ഫോർട്ട്‌ കൊച്ചി കടപ്പുറത്ത് കടൽ ഇറങ്ങിയതോടെ ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിഞ്ഞുവന്നു. പോർച്ചുഗീസുകാർ പണിത കോട്ടയുടെ, ചെങ്കല്ലിൽത്തീർത്ത അടിത്തറയാണ് കടപ്പുറത്ത് കണ്ടത്. രണ്ടുവർഷംമുമ്പും കോട്ടയുടെ അടിത്തറ തെളിഞ്ഞുവന്നിരുന്നു. 1503ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ പോർച്ചുഗീസുകാരാണ്‌ കടൽത്തീരത്ത് കോട്ട പണിതത്. അന്നത്തെ പോർച്ചുഗീസ് രാജാവായിരുന്ന ഇമ്മാനുവലിനോടുള്ള ആദരസൂചകമായി ഇമ്മാനുവൽ കോട്ടയെന്ന് നാമകരണം ചെയ്‌തു. കോട്ടയുടെ സംരക്ഷണത്തിനായി ഏഴ് കൊത്തളങ്ങളും പണിതു. 1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി കൈക്കലാക്കിയപ്പോൾ കോട്ട നിശ്ശേഷം തകർത്തു. ഈ കോട്ടയുടെ അടിസ്ഥാനത്തിലാണ് ഫോർട്ട്‌ കൊച്ചിയെന്ന (കോട്ട കൊച്ചി) സ്ഥലപ്പേരുതന്നെ ഉടലെടുത്തത്. Read on deshabhimani.com

Related News