കുസാറ്റ് ഗ്രൗണ്ട് അന്താരാഷ്‌ട്ര 
നിലവാരത്തിലാക്കും: മന്ത്രി പി രാജീവ്‌



കളമശേരി കൊച്ചി സർവകലാശാല ഗ്രൗണ്ട് 10 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തീരുമാനിച്ചതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. നിബന്ധനകൾക്ക് വിധേയമായി പൊതുജനങ്ങൾക്കും  ഗ്രൗണ്ട് ഉപയോഗിക്കാനാകും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഗ്രൗണ്ടുകളും കായിക പരിശീലനത്തിന്‌ സൗകര്യവുമൊരുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ഗോൾഡൻ ത്രഡ് ഫുട്ബോൾ ക്ലബ്‌ സിഇഒ നൗഷാദിന് ഷാലിമാർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലബ്‌ പ്രസിഡന്റ്‌ ഹസൻ മണ്ണോപ്പിള്ളി അധ്യക്ഷനായി. ഷാലിമാർ ക്ലബ്‌ അംഗംകൂടിയായ നൗഷാദിന് മന്ത്രി ഉപഹാരം നൽകി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. Read on deshabhimani.com

Related News