‘താൽപ്പര്യം 
വിവാദത്തിൽമാത്രം’ അംഗങ്ങൾക്ക് സ്‌പീക്കറുടെ താക്കീത്‌



തിരുവനന്തപുരം നിയമസഭയിൽ നടപടിക്രമങ്ങൾ തുടരവെ കൂട്ടംകൂടിനിന്ന്‌ ബഹളമുണ്ടാക്കിയ അംഗങ്ങൾക്ക്‌ സ്‌പീക്കറുടെ ശാസന. ശൂന്യവേളയിലാണ് നടപടിക്രമം പാലിക്കാതെ അംഗങ്ങൾ സഭയിൽ പെരുമാറുന്നത് ചൂണ്ടിക്കാട്ടി സ്‌പീക്കർ എം ബി രാജേഷ്‌ ശക്തമായ താക്കീത് നൽകിയത്‌.   ചോദ്യോത്തരം കഴിഞ്ഞ് അടിയന്തര പ്രമേയ നടപടി ക്രമങ്ങളിലേക്ക്‌ കടന്നപ്പോൾത്തന്നെ അംഗങ്ങൾ സഭയ്‌ക്കുള്ളിൽ കൂട്ടംകൂടിനിന്ന് സംസാരം തുടങ്ങി. ഇത്‌ സഭാനടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും അംഗങ്ങൾ യഥാസ്ഥാനത്ത്‌ ഇരിക്കണമെന്നും സ്‌പീക്കർ നിർദേശിച്ചു. തുടർന്ന്‌ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചു. ശ്രദ്ധക്ഷണിക്കലിന് മന്ത്രി പി രാജീവ് മറുപടി പറയുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ കൂട്ടംകൂടീ സ്‌പീക്കർക്ക് പുറംതിരിഞ്ഞുനിന്ന് സംസാരം തുടങ്ങി. സഭയിൽ ശബ്ദകോലാഹലം ഉയർന്നതോടെയാണ് സ്‌പീക്കർ താക്കീത്‌ നൽകിയത്. പ്രധാനപ്പെട്ട വിഷയം ചർച്ചചെയ്യുന്നതിൽ ആർക്കും താൽപ്പര്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലാണ്‌ താൽപ്പര്യമെന്നും  സ്‌പീക്കർ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News