ഉച്ചഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാൻ രജിസ്‌റ്റർ വേണം, 
രുചിച്ചുനോക്കണം : വി ശിവൻകുട്ടി



തിരുവനന്തപുരം സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ രജിസ്റ്റർ തയ്യാറാക്കുമെന്ന്‌  മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകുന്നതിന് മുമ്പായി അധ്യാപകരും സ്കൂൾ മാനേജിങ്‌ കമ്മിറ്റിയംഗങ്ങളും രുചിച്ച്‌ നോക്കി രജിസ്റ്ററിൽ അഭിപ്രായമെഴുതണമെന്നും മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു. അരിയൊഴികെയുള്ള ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കേണ്ടത്‌ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്‌. ഭക്ഷണസാധനങ്ങൾ കഴിവതും സർക്കാർ അംഗീകൃത ഏജൻസികളിൽനിന്ന്‌ വാങ്ങണം. പ്രാദേശിക ക്ഷീരസഹകരണ സംഘങ്ങളിൽനിന്ന്‌ പാൽ വാങ്ങാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News