ഇ എം എസ്‌ അക്കാദമിയുടെ ഹരിതാഭയിൽ മധുരം നിറയ്‌ക്കാൻ 
മാംഗോസ്റ്റിനും 
അബിയുവും

ഇ എം എസ് അക്കാദമിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി 
എം വി ഗോവിന്ദൻ വൃക്ഷത്തെെ നടുന്നു ഫോട്ടോ: ജി പ്രമോദ്‌


തിരുവനന്തപുരം വിളപ്പിൽശാല ഇ എം എസ്‌ അക്കാദമിയുടെ ഹരിതാഭയിൽ പുതിയ അതിഥികളായി മാംഗോസ്റ്റിനും അബിയുവും എത്തി. ലോക പരിസ്ഥിതി ദിനാഘോഷത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്‌ പുതിയ ഫലവൃക്ഷ തൈകൾ നട്ടത്‌. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാംഗോസ്റ്റിനും തെക്കേ അമേരിക്കയിലെ ആമസോൺ മേഖലയിൽ കാണപ്പെടുന്ന പഴമായ അബിയുവും ആദ്യമായാണ്‌ അക്കാദമിയിൽ നടുന്നത്‌. സപ്പോട്ട പഴത്തിന്റെ വർഗമാണ്‌ അബിയു. ഇതോടൊപ്പം വിദേശ പഴവർഗങ്ങളായ മിറക്കിൾ ഫ്രൂട്ട്‌, അച്ചാചൈരു, സന്തോൾ, മാട്ടോവ, ഹൈബ്രിഡ്‌ ഇനങ്ങളായ എൻ–-18 (റമ്പൂട്ടാൻ), വിഎൻആർ ഗുവ (പേര) എന്നിവയും പരിസ്ഥിതി ദിനത്തിൽ ക്യാമ്പസിൽ നട്ടു. നിലവിൽ  മുപ്പതിലധികം ഫലവൃക്ഷങ്ങൾ ക്യാമ്പസിലുണ്ട്‌. കൂടാതെ മിയാവാക്കി വനവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട്‌. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ജയൻബാബു, വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News