മാർക്സിസ്റ്റ് സംഘടനാ രീതിയിൽനിന്ന് വ്യതിചലിക്കാതെ, സംഘടനയെ നയിച്ച ഒരാൾ , ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ മുന്നേറാം : ജി രാമകൃഷ്‌ണൻ



  കണ്ണൂർ കണ്ണീർ ചിന്തിയാണ് ജനത കോടിയേരി ബാലകൃഷ്ണന് വിട നൽകിയതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ പറഞ്ഞു. കണ്ണൂരിലെത്തിയ ശേഷം വികാരനിർഭരമായിരുന്നു ഓരോ നിമിഷവും. എ കെ ജി,  ഇ കെ നായനാർ എന്നിവരുടെ ശ്രേണിയിൽ കോടിയേരി ബാലകൃഷ്ണനും ചേർന്നു. പൊളിറ്റ്ബ്യൂറോയിൽ ഒന്നിച്ച് പ്രവർത്തിച്ചു. സഖാവ്, സുഹൃത്ത്, എല്ലാം സമാധാനത്തോടെ കേൾക്കുന്ന നേതാവ്, അതേസമയം മാർക്സിസ്റ്റ് സംഘടനാ രീതിയിൽനിന്ന് വ്യതിചലിക്കാതെ, സംഘടനയെ നയിച്ച ഒരാൾ. പാർടി നേതാവ്, മന്ത്രി എന്നീ നിലകളിൽ ഉന്നതമായ പ്രവർത്തനം നടത്തിയ നേതാവ്‌. അദ്ദേഹത്തിന്റെ നഷ്ടം പ്രസ്ഥാനത്തിനും ജനങ്ങൾക്കും കനത്തതാണ്. അദ്ദേഹം നമുക്കായി തെളിച്ച പാതയിലൂടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ മുന്നേറാമെന്നതാണ്‌ നമുക്ക് ചെയ്യാനുള്ള ആദരാഞ്ജലിയെന്നും അദ്ദേഹം അനുസ്‌മരിച്ചു. Read on deshabhimani.com

Related News