നിയമനിർമാണം അജൻഡ: സഭാ സമ്മേളനത്തിന്‌ തുടക്കം



തിരുവനന്തപുരം നിയമനിർമാണംമാത്രം കാര്യപരിപാടിയാക്കി പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്‌ തുടക്കമായി. ഈ സഭ നിലവിൽവന്ന്‌ നാലു മാസത്തിനുള്ളിലെ മൂന്നാം സമ്മേളനമാണ്‌. പലയിടത്തും പാർലമെന്ററി പ്രവർത്തനങ്ങളെ നാമമാത്രമാക്കുമ്പോൾ കേരള നിയമസഭ കൂടുതൽ കാര്യക്ഷമവും ജനകീയവുമായ നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌‌. ഇരുപത്തിനാല്‌ ദിവസത്തെ സമ്മേളനത്തിന്റെ ആദ്യദിനം തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ട നാലു ബിൽ അവതരിപ്പിച്ചു. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലാണ്‌ ഒന്ന്‌.  രാജ്യത്താദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരമൊരു ക്ഷേമപദ്ധതി. മന്ത്രി എം വി ഗോവിന്ദൻ ബില്ലുകൾ അവതരിപ്പിച്ചു. സി കെ ഹരീന്ദ്രൻ, വി കെ പ്രശാന്ത്‌, കെ ശാന്തകുമാരി, ഇ കെ വിജയൻ, എ പി അനിൽകുമാർ, പി സി വിഷ്‌ണുനാഥ്‌, കെ കെ രമ, എം കെ മുനീർ, പി ടി തോമസ്‌ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News