മൂന്ന്‌ ക്യാമ്പ്‌ അവസാനിപ്പിച്ചു ; 20 ക്യാമ്പുകളിലായി 766 പേർ

മന്ത്രി പി രാജീവ് ഏലൂരിൽ ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുന്നു


കൊച്ചി മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 20 ക്യാമ്പുകൾ തുറന്നു. 227 കുടുംബങ്ങളിലെ 766 പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. 307 പുരുഷന്മാരും 313 സ്ത്രീകളും 146 കുട്ടികളുമുണ്ട്‌. ഇതിൽ 13 പേർ മുതിർന്ന പൗരരും ഒരാൾ ഭിന്നശേഷിക്കാരനുമാണ്. ആലുവ താലൂക്കിൽ ആറ് ക്യാമ്പും പറവൂർ താലൂക്കിൽ ഒമ്പത്‌ ക്യാമ്പും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പും മൂവാറ്റുപുഴ താലൂക്കിൽ മൂന്ന് ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. ചൂർണിക്കര എസ്‌പിഡബ്ല്യു എൽപി സ്കൂൾ, മുപ്പത്തടം ജിഎച്ച്എസ്, കുന്നുശേരി മുസ്ലിം മദ്രസ എന്നീ ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിയതിനാൽ ക്യാമ്പുകൾ അവസാനിപ്പിച്ചു. ക്യാമ്പുകളിലെ അന്തേവാസികളുടെ എണ്ണം: ആലുവ –ചെട്ടിക്കുളം അങ്കണവാടി–- 9, പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ നെടുമ്പാശേരി -–-6, മഴുവന്നൂർ അൽഫോൻസാ നഗർ അങ്കണവാടി–-- 2, സെഹിയോൻ ഹാൾ നെടുമ്പാശേരി–- -6, ജിയുപി സ്കൂൾ കുറുമശേരി–- -52, പാറക്കടവ് കണ്ണകുഴിശേരി അങ്കണവാടി- –-10, കോതമംഗലം ടൗൺ യുപി സ്കൂൾ– -62, തൃക്കാരിയൂർ എൽപി സ്കൂൾ–-- 15, മൂവാറ്റുപുഴ കുറിയൻമല കമ്യൂണിറ്റി ഹാൾ–- 2, കടാതി എൻഎസ്എസ് കരയോഗം–-- 24, ജെബി സ്കൂൾ വാഴപ്പിള്ളി–-- 89, പറവൂർ കുറ്റിക്കാട്ടുകര ജിയുപിഎസ്–-105, ഐഎസി യൂണിയൻ ഓഫീസ് പറവൂർ–-- 177, എഫ്എസിടി ഈസ്റ്റേൺ യുപി സ്കൂൾ-–-35, ജിഎൽപിഎസ് ചാലക്ക-–-37, എളന്തിക്കര ജിഎൽപിഎസ്–-- 5, സെന്റ് ഫ്രാൻസിസ് എൽപിഎസ് കുത്തിയതോട്–-- 19‌, സംഘമിത്ര ഹാൾ–-- 13‌, ജിഎച്ച്എസ്എസ് പാതാളം –--66, ജെബിഎസ് സ്കൂൾ വയൽക്കര-–- 4. Read on deshabhimani.com

Related News