ആളൊഴിഞ്ഞു;
 അന്നംമുട്ടി വാനരക്കൂട്ടം



കോതമംഗലം ആളൊഴിഞ്ഞ ഭൂതത്താൻകെട്ടിലെ പാതയോരങ്ങൾ വാനരൻമാർ കൈയടക്കുന്നു. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തിയിരുന്ന ഭൂതത്താൻകെട്ടിൽ ഇന്ന്‌ ആളും ആരവവും ഇല്ല. സഞ്ചാരികളും കച്ചവടക്കാരും കൊടുക്കുന്നതും ഉപേക്ഷിക്കുന്നതുമായ ഭക്ഷണം കഴിച്ചായിരുന്നു വാനരപ്പട വിശപ്പടക്കിയിരുന്നത്‌. കോവിഡ്‌ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആളൊഴിഞ്ഞു. കച്ചവടക്കാരുമില്ല. ഇതോടെ ഉൾക്കാട്‌ ഉപേക്ഷിച്ച്‌ വഴിയോരത്ത്‌ തമ്പടിച്ച വാനരപ്പട പട്ടിണിയിലായി. യാത്രക്കാർക്ക്‌ ഭീഷണിയാകുംവിധം ഇവ കൂട്ടത്തോടെ റോഡിലിറങ്ങുന്നതും പതിവായി. ഓണത്തിന്‌ ലോക്ക്‌ഡൗണിൽ അയവുവന്നാൽ ഭൂതത്താൻകെട്ട്‌ അണക്കെട്ടും പരിസരവും സജീവമാകുമെന്ന പ്രതീക്ഷയിലാണ്‌ കച്ചവടക്കാർ. Read on deshabhimani.com

Related News