സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: തീവ്രവാദ ബന്ധമെന്നും സൂചന



തൃശൂർ കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ കേസിലെ പ്രതികൾക്ക്  തീവ്രവാദ ബന്ധമെന്നും സൂചന. സംസ്ഥാനത്തിനകത്തും പുറത്തും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും ബന്ധമുള്ളതായി സൂചനയുണ്ട്‌. റിമാൻഡിലുള്ള  പ്രതികളെ ചോദ്യംചയ്യാൻ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.  ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ്   ആളൂർ വീട്ടിൽ ഹക്കീം, അങ്കമാലി പാറേക്കാരൻ നിതിൻ, മഞ്ചേരി വള്ളിക്കപ്പറ്റ ഇർഷാദ് എന്നിവർ സമാന്തര എക്സ്ചേഞ്ചിന്റെ പ്രവർത്തനം നടത്തിയിരുന്നത്. വിദേശത്തുനിന്നും മറ്റും വരുന്ന കോളുകൾ കണക്ട് ചെയ്യുക മാത്രമാണ് പ്രതികൾ ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജ്യത്ത് പലമേഖലകളിലായി പ്രവർത്തിക്കുന്ന  സമാന്തര എക്സ്ചേഞ്ചുകൾ വഴി തീവ്രവാദികളുമായുള്ള ബന്ധം, സൈനിക രഹസ്യം ചോർത്തൽ എന്നിവ നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ  സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്‌ സംവിധാനം നിയന്ത്രിക്കുന്നത് മലയാളികളാണെന്നും സൂചനയുണ്ട്.   ബിഎസ്എൻഎല്ലിന്റെ സിം ഉപയോഗപ്പെടുത്തിയാണ് പ്രധാനമായും എക്സ്ചേഞ്ചിന്റെ പ്രവർത്തനം. രാജ്യത്തിനകത്തും പുറത്തുമുള്ളവരുമായി ബന്ധമുള്ള ഈ സമാന്തര എക്സ്ചേഞ്ചിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരണമെങ്കിൽ വിദഗ്ധ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണ സംവിധാനം വേണം. ഇത്തരത്തിലുള്ള ടെലഫോൺ എക്ചേഞ്ചുകൾ ഒറ്റപ്പെട്ടതല്ലെന്നും സൂചന ലഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News