മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി; ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു



കോതമംഗലം കുട്ടമ്പുഴ പഞ്ചായത്ത്‌ പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങിയതോടെ ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു. മഴക്കാലത്ത് സ്ഥിരമായി വെള്ളത്തിനടിയിലാകുന്ന മണികണ്ഠൻചാൽ പാലം ഞായർ പുലർച്ചെയാണ്‌ മുങ്ങിയത്. നാല്‌ ആദിവാസി കോളനികളിലേക്കും മലയോരഗ്രാമമായ മണികണ്ഠൻചാലിലേക്കുമുള്ള ഏക പ്രവേശനമാർഗമാണ് ചപ്പാത്ത്. ചപ്പാത്ത് മുങ്ങിയാൽ മറുകരയെത്താൻ കുട്ടമ്പുഴ പഞ്ചായത്തിന്റെ വള്ളമുണ്ടായിരുന്നത് അറ്റകുറ്റപ്പണി  ചെയ്യാത്തതുകൊണ്ട് ഉപയോഗിക്കാൻ സാധിക്കാതെ കട്ടപ്പുറത്താണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ഇനി ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെങ്കിൽ വെള്ളമിറങ്ങണം. ചപ്പാത്തിൽനിന്ന് വെള്ളം ഇറങ്ങാൻ വൈകിയാൽ ഇവിടെ കടത്തുവള്ളത്തിന് സൗകര്യമൊരുക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. മഴക്കാലത്ത്‌ പതിവായ യാത്രാദുരിതത്തിന്‌ പരിഹാരം കാണാൻ പാലം നിർമിക്കണമെന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. Read on deshabhimani.com

Related News