ക്യാൻസർ റിസർച്ച്‌ സെന്ററിന്‌ 14.50 കോടി ; രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു



കൊച്ചി ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ബജറ്റിലുണ്ട്‌. കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്ററിന്‌ 14.50 കോടി രൂപ അനുവദിച്ചു. രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണിവിടെ. നാല്‌ ബ്ലോക്കുകളിലായി എട്ടുനില സമുച്ചയമാണ്‌ ഉയരുന്നത്‌. 370 കിടക്കകളുണ്ടാകും. സർക്കാർ മെഡിക്കൽ കോളേജുകളുടെ വികസനപ്രവർത്തനങ്ങൾക്കായി 232.27 കോടി ബജറ്റിൽ വകയിരുത്തിയത്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജിനെ പുതുവളർച്ചയിലേക്ക്‌ നയിക്കും. ജനറൽ, താലൂക്ക്‌ ആശുപത്രികളോട്‌ അനുബന്ധിച്ച്‌ നഴ്‌സിങ്‌ കോളേജുകൾ ആരംഭിക്കാൻ 20 കോടി അനുവദിച്ചതും ജില്ലയുടെ ആരോഗ്യമേഖലയ്‌ക്ക്‌ കരുത്താകും. മെഡിക്കൽ കോളേജുകളോട്‌ ചേർന്ന്‌ രോഗി, കൂട്ടിരിപ്പുകാർക്ക്‌ താമസിക്കാൻ കെട്ടിടം നിർമിക്കാൻ ആശ്വാസ്‌ വാടകഭവന പദ്ധതിക്ക്‌ തുകയും അനുവദിച്ചു. ആയുർവേദ മെഡിക്കൽ കോളേജുകൾക്കുള്ള 20.15 കോടി തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയുടെ വികസനം സാധ്യമാക്കും.   Read on deshabhimani.com

Related News