എംഎസ്എംഇയുടെ കുതിപ്പിന് അന്താരാഷ്ട്ര പ്രദര്‍ശനകേന്ദ്രം ; തൃക്കാക്കരയിൽ അന്താരാഷ്ട്ര എക്സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്റർ

തൃക്കാക്കരയിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര എക്സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്ററിന്റെ രൂപരേഖ


കൊച്ചി കേരളത്തിലെ കർഷകരുടെയും വ്യവസായസംരംഭകരുടെയും പരമ്പരാഗത തൊഴിൽമേഖലയുടെയും  ഉൽപ്പന്നങ്ങളുടെ വിപണനത്തിനും പ്രദർശനത്തിനുമായി തൃക്കാക്കരയിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര എക്സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്ററിന് (ഐഇസിസി) ബജറ്റിൽ അഞ്ചുകോടി രൂപയാണ് വകയിരുത്തിയത്. അന്താരാഷ്ട്രനിലവാരത്തിലുള്ള സ്ഥിരം വാണിജ്യ- പ്രദർശന കേന്ദ്രമാണ് ഇവിടെ വരുന്നത്. കിൻഫ്രയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് എക്സ്പ്രസ്‌ വേയിൽ ഇൻഫോപാർക്ക്‌ സൗത്ത് ഗേറ്റിനുസമീപം 10 ഏക്കറിലാണ് പദ്ധതി. 60,000 ചതുരശ്രയടി വിസ്തൃതിയിൽ പ്രദർശനഹാൾ, 662 പേർക്ക് ഇരിക്കാവുന്ന കൺവൻഷൻ സെന്റർ, 300 പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാല, കഫെറ്റീരിയ, 194.1 ചതുരശ്രയടിയിലെ യൂട്ടിലിറ്റി ഏരിയ എന്നിവയാണ് ഇതില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സൂക്ഷ്മ–- ചെറുകിട–- ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) മറ്റ് വ്യവസായങ്ങൾക്കും ഇവിടെ പ്രദർശനം സംഘടിപ്പിക്കാനാകും. കർഷകർക്ക് വിളകൾ നേരിട്ടും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കിയും വിപണിയിലെത്തിക്കാം. ഉൽപ്പന്നപ്രദർശനത്തിനുള്ള സ്ഥിരംവേദി ആഭ്യന്തരവിപണിയിൽനിന്നും വിദേശവിപണിയില്‍നിന്നും കൂടുതല്‍ ഉപയോക്താക്കളെയും വ്യാപാരികളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ പ്രദർശന–-വിപണന കേന്ദ്രത്തിന്റെ മാതൃകയിലാകും കേന്ദ്രം ഒരുക്കുക. അനുബന്ധമായി ആഗോളനിലവാരത്തിലുള്ള കൺവൻഷൻ സെന്ററുമുണ്ടാകും. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി ഉൽപ്പന്നപ്രദർശനവും വിപണനമേളയും സംഘടിപ്പിക്കുന്നതിന് വാർഷിക കലണ്ടർ തയ്യാറാക്കാനും വ്യവസായവകുപ്പിന് പദ്ധതിയുണ്ട്. Read on deshabhimani.com

Related News