ദേശാഭിമാനി ഇംപാക്ട്‌ ; ചെറുമീനുകളുമായി രണ്ടു ബോട്ട് പിടികൂടി



വൈപ്പിൻ അനധികൃതമായി ചെറുമീനുകളെ പിടിച്ച രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി. വെള്ളി പുലർച്ചെ മുനമ്പം ഹാർബറിൽനിന്നാണ് കിങ്സൺ, ഗോഡ്സ്വേ എന്നീ ബോട്ടുകൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പരിശോധനയിൽ പിടിയിലായത്. ശനിയാഴ്ച ഇവർക്ക് പിഴ നിശ്ചയിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും. മുനമ്പം ഹാർബറിൽ നിയമംലംഘിച്ച്‌ ചെറുമീനുകളെ പിടിക്കുന്നതായി ദേശാഭിമാനി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ്‌ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്‌.   Read on deshabhimani.com

Related News