പഠിക്കാൻ 1773.09 കോടി, യൂണിഫോമിന് 140 കോടി ; സാങ്കേതിക 
വിദ്യാഭ്യാസത്തിന് 
252.4 കോടി



തിരുവനന്തപുരം സ്‌കൂൾ വിദ്യാർഥികളുടെ സൗജന്യ യൂണിഫോമിന്‌ നീക്കിവച്ചത്‌ 140 കോടി രൂപ. വിദ്യാഭ്യാസമേഖലയ്ക്ക് പദ്ധതി വിഹിതമായി 1773.09 കോടി രൂപയും വകയിരുത്തി.  സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതം 95 കോടി രൂപയാക്കി. നേരത്തേ ഇത്‌ 85 കോടിയായിരുന്നു. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 65 കോടി രൂപയും വകയിരുത്തി. ഒരു വര്‍ഷം ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കുവേണ്ടി സര്‍ക്കാര്‍ മുടക്കുന്നത് ഏകദേശം 50,000 രൂപ. സാങ്കേതിക 
വിദ്യാഭ്യാസത്തിന് 
252.4 കോടി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഉയർച്ചയ്ക്ക് 252.4 കോടിരൂപ വകയിരുത്തി. സർക്കാർ എൻജിനിയറിങ് കോളേജുകളുടെ വികസന പ്രവർത്തനങ്ങൾക്ക് 40.5 കോടി രൂപയും പോളിടെക്‌നിക്കുകൾക്ക് 43.2 കോടി രൂപയും വകയിരുത്തി. സിവിൽ എൻജിനിയറിങ് ബ്രാഞ്ചുള്ള പോളിടെക്‌നിക്കിൽ മെറ്റീരിയൽ ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ സെന്ററുകൾ ആരംഭിക്കും. പിണറായിയിലെ എഡ്യൂക്കേഷൻ ഹബ്ബിൽ പോളിടെക്‌നിക് ആരംഭിക്കും. കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ തിരുവനന്തപുരം, ചാലക്കുടി, പരപ്പനങ്ങാടി റീജണൽ സയൻസ് സെന്ററുകൾ, കോട്ടയം സയൻസ് സിറ്റി എന്നിവയ്ക്ക്‌ 23 കോടി രൂപ വകയിരുത്തി. അന്താരാഷ്ട്ര സർവകലാശാലകളുമായി അധ്യാപക–-വിദ്യാർഥി കൈമാറ്റ പരിപാടി അന്താരാഷ്ട്ര സർവകലാശാലകളുമായി കേരളത്തിലെ സർവകലാശാലകൾക്ക് സമ്പർക്കം ഉണ്ടാകാൻ അധ്യാപക,-വിദ്യാർഥി കൈമാറ്റ പരിപാടി പ്രോത്സാഹിപ്പിക്കും. ലോകത്തിലെ മികച്ച 200 സർവകലാശാലയിൽ ഹ്രസ്വ ഗവേഷണത്തിന്‌ അർഹത നേടുന്ന 100 ഗവേഷകരുടെ യാത്ര, ജീവിത ചെലവുകൾ പിന്തുണയ്ക്കാൻ സർക്കാർ ഹ്രസ്വകാല ഫെലോഷിപ്‌ ആരംഭിക്കും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള വിദഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് മാനദണ്ഡം നിശ്ചയിക്കുക. ഇതിന്‌ 10 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയത്‌. ബ്രണ്ണന് 10 കോടി കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് സയൻസ്, കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്‌, ക്വാണ്ടം കംപ്യൂട്ടിങ് സെന്റർ, പെട്രോമിക്‌സ് ആൻഡ് ജീനോമിക്‌സ് റിസർച്ച് സെന്റർ എന്നിവയ്ക്ക് ധനസഹായം നൽകും. തലശേരി ബ്രണ്ണൻ കോളേജിലെ 30 കോടിയുടെ അക്കാദമിക് കോംപ്ലക്‌സിന് 10 കോടിയും അനുവദിച്ചു.   Read on deshabhimani.com

Related News