പോളി തെരഞ്ഞെടുപ്പ്‌ :
 എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം



കൊച്ചി ജില്ലയിലെ പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക്‌ ഉജ്വല വിജയം. കളമശേരി ഗവ. പോളിടെക്‌നിക്‌, വനിതാ ഗവ. പോളിടെക്‌നിക്, പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്‌, കോതമംഗലം ഗവ. പോളിടെക്‌നിക്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. കെഎസ്‌യു, എംഎസ്എഫ്, ഫ്രെറ്റേണിറ്റി സംഘടനകൾക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. കളമശേരി ഗവ. വനിതാ പോളിടെക്‌നിക്കിൽ കെ എസ്‌ അശ്വതി (ചെയർപേഴ്‌സൺ), എം എസ്‌ ആതിര (വൈസ്‌ ചെയർപേഴ്‌സൺ), ആഗ്‌നസ്‌ ജോസ്‌ മേരി ജോസ്‌ (ജനറൽ സെക്രട്ടറി), കെ എ അനുപമ (പിയുസി), എം പി ഗോപിക (ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി), സിയോണ മുരളി (മാഗസിൻ എഡിറ്റർ) എന്നിവർ വിജയിച്ചു. കളമശേരി ഗവ. പോളിടെക്‌നിക്കിൽ എല്ലാസീറ്റിലും അറുന്നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. അൻവിൻ രാജ് (ചെയർമാൻ), എം എം രാഗേഷ് (വൈസ് ചെയർമാൻ), കെ എസ് ശിൽപ്പ (വൈസ് ചെയർപേഴ്സൺ), സി എം അഭിഷേക് (ജനറൽ സെക്രട്ടറി), ടി എ ആദിൽ മുഹമ്മദ് (കൗൺസിലർ), ആൽഫിൻ ബാബു (മാഗസിൻ എഡിറ്റർ), സി എ അനിരുദ്ധ് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവർ വിജയിച്ചു. കോതമംഗലം ഗവ. പോളിടെക്‌നിക്കിൽ അഷ്കർ കോയാക്കുട്ടി (ചെയർമാൻ), എം കെ മുഹമ്മദ് (ജനറൽ സെക്രട്ടറി), ഇബ്രാഹിം മൂസിൻ (വൈസ് ചെയർമാൻ), അജന മുരളീധരൻ (വൈസ് ചെയർപേഴ്സൺ), അസ്ന സുബൈർ (മാഗസിൻ എഡിറ്റർ), മുഹമ്മദ് സുഹൈൽ  (ആർട്സ് ക്ലബ് സെക്രട്ടറി), ഷാഹുൽ റഷീദ് (യുയുസി) എന്നിവർ വിജയിച്ചു. കൂവപ്പടി ഗവ. പോളിടെക്നിക്കിൽ എസ് ആദിത്യൻ (ചെയർമാൻ), കെ ആർ രാകേഷ് (വൈസ് ചെയർമാൻ), ഋതുജ സുരേഷ് (വൈസ് ചെയർപേഴ്സൺ), അതുൽ വിനോദ് (ജനറൽ സെക്രട്ടറി), അർജുൻ ജയകുമാർ (കൗൺസിലർ),  എ ആകർഷ്‌ കൃഷ്ണ (മാഗസിൻ എഡിറ്റർ), വി എം ജിഷ്ണു ചന്ദ്രൻ (ആർട്‌സ്‌ ക്ലബ് സെക്രട്ടറി) എന്നിവരും വിജയിച്ചു.എസ്‌എഫ്‌ഐക്ക്‌ മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബുവും  സെക്രട്ടറി അർജുൻ ബാബുവും അഭിവാദ്യം ചെയ്തു. Read on deshabhimani.com

Related News