കേരളവിരുദ്ധത സൃഷ്ടിക്കാൻ ശ്രമം: പി രാജീവ്



കൊച്ചി കേരളവിരുദ്ധത സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതായി വ്യവസായമന്ത്രി പി രാജീവ്. ഇടതുപക്ഷവിരുദ്ധ ആശയപരിസരം രൂപപ്പെടുത്താനും അതീവ പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ മാധ്യമങ്ങൾ ശ്രമിക്കുന്നു. സത്യമേത്, അസത്യമേത്‌ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമാണ് വാർത്താവതരണം. ഇന്ന്, ദേശാഭിമാനി ഒരുവശത്തും മറ്റ്‌ മാധ്യമങ്ങളെല്ലാം മറുവശത്തുമാണ്. ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളത്ത്‌ സംഘടിപ്പിച്ച സാംസ്‌കാരികസദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി കൃത്യമായ പക്ഷം അടയാളപ്പെടുത്തി പ്രവർത്തിക്കുന്ന പത്രമാണ്. മറ്റുമാധ്യമങ്ങൾ നിഷ്‌പക്ഷത അവകാശപ്പെട്ട് അവരുടെ രാഷ്ട്രീയം സമർഥമായി വിൽക്കുന്നു. ഇടതുപക്ഷ ആശയം പ്രചരിപ്പിക്കുന്നതിനൊപ്പം നുണകൾ തുറന്നുകാട്ടാനും ദേശാഭിമാനിക്ക് കഴിയണം. ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കേണ്ടത് മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെകൂടി ഉത്തരവാദിത്വമാണെന്ന്‌ പി രാജീവ്‌ പറഞ്ഞു.   Read on deshabhimani.com

Related News