വിഴിഞ്ഞം തുറമുഖത്തിന്‌ എതിരല്ലെന്ന്‌ മുസ്ലിംലീഗ്‌ ; സുരേന്ദ്രന്റെ വാക്കുകൾക്ക്‌ ചെവികൊടുക്കേണ്ടതില്ല



മലപ്പുറം വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‌ മുസ്ലിംലീഗ്‌ എതിരല്ലെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള  പി എം എ സലാം. മന്ത്രി വി അബ്ദുറഹ്മാനെതിരെ ഫാ. തിയോഡേഷ്യസ്‌ ഡിക്രൂസിന്റെ വർഗീയ പരമാർശം  അപക്വമാണെന്നതിൽ തർക്കമില്ല. ഉന്നത സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും  - പി എം എ സലാം  മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. തുറമുഖത്തിന്‌ എതിരല്ലെങ്കിലും സമരംചെയ്യുന്നവരെ വിശ്വാസത്തിലെടുക്കണം. സമരത്തിൽ നിരോധിത സംഘടനകൾ നുഴഞ്ഞുകയറിയെങ്കിൽ അത്‌ സർക്കാരും പൊലീസും കണ്ടുപിടിക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ മിനിറ്റുകൾകൊണ്ട്‌ താഴെയിറക്കാൻ കഴിയുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ വാക്കുകൾക്ക്‌ ചെവികൊടുക്കേണ്ടതില്ലെന്നും സലാം പറഞ്ഞു.   Read on deshabhimani.com

Related News