കൂത്താട്ടുകുളത്ത് അമ്പലം വാർഡ് കണ്ടെയ്‌ൻമെന്റ്‌ സോൺ



കൂത്താട്ടുകുളം നഗരസഭയിലെ ഒമ്പതാം ഡിവിഷൻ കണ്ടയ്‌ൻമെന്റ്‌ സോണാക്കി. ഒരു കുടുംബത്തിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. പട്ടണത്തിലെ അമ്പലം ഭാഗമാണിത്. ഇവിടെ പാലിക്കേണ്ട മറ്റ്‌ നിയന്ത്രണങ്ങൾ തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗം തീരുമാനിക്കും. നഗരസഭയിൽ എട്ട്‌ ദിവസം പ്രായമുള്ള കുട്ടിക്കുകൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ നേരത്തെ കോവിഡ്  സ്ഥിരീകരിച്ചിരുന്ന യുവതിയുടെ കുട്ടിയുടെ പരിശോധനാഫലം പോസിറ്റീവാണ്‌. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രസവ ചികിത്സയ്‌ക്കുശേഷം തിരിച്ചെത്തിയതായിരുന്നു യുവതി. ഇതോടെ കൂത്താട്ടുകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ആയി. പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ആരോഗ്യപ്രവർത്തകരടക്കം 12 പേരുടെ പരിശോധനാഫലം നെഗറ്റീവ്‌ ആണ്‌. പിറവം താലൂക്കാശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ മണീട് പഞ്ചായത്തിലും, മറ്റൊരാൾ രാമമംഗലം സ്വദേശിനിയുമാണ്. Read on deshabhimani.com

Related News